Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EducationMinister

പ്ര​ധാ​ന്‍റെ ക​സേ​ര​യ്ക്ക് ഇ​ള​ക്ക​മി​ല്ല;​പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​യും ആ​ർ​എ​സ്‌​എ​സും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി​യി​ലും ആ​ർ​എ​സ്‌​എ​സി​ലും ധാ​ര​ണ. സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നു​മാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​വും മ​റ്റ് ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ രാ​ജി ഇ​ല്ലെ​ങ്കി​ൽ ഇ​ന്ന​ത്തെ ച​ർ​ച്ച​യ്ക്ക് അ​ർ​ത്ഥ​മി​ല്ലെ​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണം. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യി​ലെ കൂ​ട്ട​രാ​ജി മാ​ത്ര​മ​ല്ല ഇ​തി​നു​ള്ള പോം​വ​ഴി​യെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​രോ​ധ​ത്തി​ലാ​യെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ജെ​പി​യെ അ​റി​യി​ക്കും.

Latest News

Corehub Up